പത്തനംതിട്ട പോക്സോ കേസിന്റെ അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇതുവരെ 26 പേരാണ് കേസിൽ അറസ്റ്റിലായത്. അതിജീവിതയ്ക്കു താത്കാലിക നഷ്ടപരിഹാരം നൽകണമെന്നും പോലീസ് റിപ്പോർട്ട്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛന്റെ ഫോൺ വഴി പെൺകുട്ടിയെ ബന്ധപ്പെട്ടവരുൾപ്പടെ രണ്ടു സ്റ്റേഷനുകളിലായി മൂന്ന് കുട്ടികൾ ഉൾപ്പടെ 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 14 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തു. 7 പേർ കസ്റ്റഡിയിലുമാണ്.ജില്ലക്കുള്ളിലുള്ള മുഴുവൻ പ്രതികളെയും 2 ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്.
ALSO READ; അരീക്കോട് യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി; 15 പവന്‍ സ്വര്‍ണം കവര്‍ന്നു
അതിജീവിതയ്ക്കു നീതി ഉറപ്പാക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചൂ. ഡിഐജി അജിത ബീഗത്തിന്റെ മേൽ നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ട എസ്പി വിജി വിനോദ് കുമാറും ഡിവൈഎസ്പി എസ് നന്ദകുമാറും ഉൾപ്പടെ 25 അംഗ അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി. അതെസമയം അതിജീവിതയ്ക്ക് താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്നാണ് പോലീസ് റിപ്പോർട്ട്. ഡിഐജി അജിതാ ബീഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസൺ ഓഫീസറായി വനിതാ എസ്ഐയെ നിയോഗിച്ചു. കുട്ടിക്ക് കൗൺസിലിംങ് ഉൾപ്പടെ വിദഗ്ദ ചികിത്സ ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ തുടർ വിദ്യാഭ്യാസവും ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here