പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലം

Pathanamthitta POSCO Case

പത്തനംതിട്ട: ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലമാണ്. പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസം എന്ന വിഷയത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസിലാണ് അതിജീവിത തനിക്ക് നേരിട്ട ദുരനുഭവം നേരിട്ടത്.

അതിജീവിത ക്ലാസിൽ പങ്കെടുക്കുകയും ക്ലാസിനു ശേഷം ക്ലാസ് നയിച്ച കമ്മ്യൂണിറ്റി കൗൺസിലറിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അവിടെവച്ചാണ് കുട്ടി കേസിന് ആസ്പദമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Also Read: തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു

തുടർന്ന് കുടുംബശ്രീ പന്തളം, സ്നേഹിത ജൻഡർ ഹെല്പ് ഡെസ്കിലേക്ക് കേസ് കൈമാറുകയും, സ്നേഹിത കൗൺസിലർ കുട്ടിയുമായി സംസാരിച്ച് സിഡബ്ല്യൂസിക്ക് റിപ്പോർട്ട് നൽകുകയും ആയിരുന്നു. തുടർന്ന് സിഡബ്ല്യൂസി തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തു.

കേസിന്റെ ഗൗരവം കണക്കിലെടുത്തു കുട്ടിയെ ഉടൻ കൗൺസിലിങ്ങിന് വിധേയപ്പെടുത്തുകയും തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് സിഡബ്ല്യൂസി കേസ് കൈമാറുകയും ആയിരുന്നു. നിലവിൽ പെൺകുട്ടി സിഡബ്ല്യൂസിയുടെ സംരക്ഷണത്തിലാണ്.

Also Read: ടോറസ് പോൺസി സ്കീം തട്ടിപ്പ്: മുംബൈയിൽ നിക്ഷേപകർക്ക് നഷ്ടമായത് 1000 കോടി രൂപ

സിഡബ്ല്യൂസി ചെയർമാൻ അഡ്വക്കേറ്റ് രാജീവിന്റെ വാക്കുകൾ

പത്തനംതിട്ട പോക്സോ കേസിൽ 62 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞു എന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെൺകുട്ടി തന്നെയാണ് അറിയിച്ചത്. അവരാണ് തങ്ങളെ പെൺകുട്ടിയെ ഏൽപ്പിച്ചത്.

വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛൻറെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. കായികതാരമായ പെൺകുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News