പത്തനംതിട്ട പോക്സോ കേസിൽ 62 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞു എന്ന് സി ഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ്. സന്നദ്ധ സംഘടനയോട് തനിക്ക് പലതും തുറന്നു പറയാനുണ്ടെന്ന് പെൺകുട്ടി തന്നെയാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നതെന്നും. കായികതാരമായ പെൺകുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.
Also Read: കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയില്‍ 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
സംഭവത്തിൽ അഞ്ചുപേർ പിടിയിലായിട്ടുണ്ട്. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അഞ്ചുപേരുടെ അറസ്റ്റിലേക്ക് എത്തിയത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛൻറെ ഫോണിൽ സേവ് ചെയ്തിരുന്നു.
സിഡബ്ല്യൂസിയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ലുസി വഴി പൊലീസിന് കിട്ടിയത്.
പ്രായപൂർത്തിയാകുന്നതിന് മുന്നേ ലൈംഗിക ചൂഷണം നടന്നിട്ടുള്ളതിനാൽ പ്രതികൾക്കെതിരെ പോക്സോ ആണ് ചുമത്തുക. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here