‘വെട്ടേറ്റ് വീണപ്പോഴും അവരെ ഒന്നും ചെയ്യരുതെന്നാണ് മോൾ പറഞ്ഞത്; അവൾ എല്ലാം സഹിച്ചു’; കൊല്ലപ്പെട്ട രജിതയുടെ കുടുംബം

അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് അവൻ മോളെ ഭീഷണിപ്പെടുത്തിയിരുന്നു. അത് ഭയന്നാണ് ഞങ്ങളുടെ പൊന്നുമോൾ എല്ലാം സഹിച്ചത്. അവസാനം അവന്റെ വെട്ടേറ്റ് ജീവനുവേണ്ടി പിടയുമ്പോഴും അവരെ ഉപദ്രവിക്കരുത്,കൂടെ വരാമെന്നാണ് അവൾ പറഞ്ഞത്. നിലത്ത് ചോരയിൽ കുളിച്ചുകിടന്ന അവളെ അവൻ നെഞ്ചിൽ കടിക്കുകയും ചിരവയെടുത്ത് അടിക്കുകയും ചെയ്തു.ഞങ്ങൾക്ക് ഭയമാണ്, പുറത്തിറങ്ങിയാൽ അവൻ ഞങ്ങളെയും കൊല്ലും. ഞങ്ങൾക്ക് സംരക്ഷണം വേണം. പത്തനംതിട്ട റാന്നിയിൽ കൊല്ലപ്പെട്ട രജിതയുടെ കുടുംബത്തിന്റെ വാക്കുകളാണിത്.

Also Read:വേദനയില്‍ നിന്ന് പോരാടും, ഞാന്‍ തിരിച്ചുവരും: പൃഥ്വിരാജ്

അഞ്ച് വർഷമായി പ്രതിയായ അതുലിനൊപ്പമാണ് രജിത താമസിച്ചിരുന്നത്. ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് രജിത അതുലിനൊപ്പം ജീവിക്കാൻ തുടങ്ങിയതെന്ന് ഇവർ പറയുന്നു.  ക്രിമിനൽ കേസുകളിലെ പ്രതിയാണ് അതുൽ എന്നറിഞ്ഞ രജിത ഇയാളുമായി പല തവണ പിണങ്ങി. എന്നാൽ അപ്പോഴെല്ലാം ഇയാൾ രജിതയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നെന്നും രജിതയുടെ കുടുംബം പറയുന്നു. ഇതിനിടെ രജിത വിദേശത്തേക്ക് പോയെങ്കിലും അതുലിന്റെ നിർബന്ധത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Also Read:ഗര്‍ജിക്കില്ല, ഉപദ്രവിക്കില്ല; മസാജ് ചെയ്താല്‍ സിംഹം പൂച്ചയാകും

വീട്ടില്‍ കയറിയാണ് രജിതയെ അതുൽ വെട്ടിക്കൊന്നത്. തടയാൻ ചെന്ന യുവതിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും ഇയാൾ വെട്ടി. സംഭവ ശേഷം കടന്നുകളഞ്ഞ അതുലിനെ റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തലയ്‌ക്കും കഴുത്തിനും ​ഗുരുതരമായി പരുക്കേറ്റ രജിത സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News