പത്തനംതിട്ട പീഡനം: നവവരന്‍ അടക്കം 20 പേര്‍ അറസ്റ്റില്‍, വനിതാ കമ്മീഷന്‍ കേസെടുത്തു

pathanamthitta-rape-case

പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആറ് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരുടെ എണ്ണം 20 ആയി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ആറ് ആയിട്ടുമുണ്ട്. നവരന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മൂന്ന് ഓട്ടോ തൊഴിലാളികളും പ്രതികളാണ്.

അതിനിടെ, സംഭവത്തിൽ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടു. കായിക താരമായ പെണ്‍കുട്ടിയെ 62 പേര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി 13 വയസ്സ് മുതല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്‌കൂളില്‍ വച്ചും കായിക ക്യാമ്പില്‍ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

Read Also: പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റ്; 9 പേര്‍ കൂടി പിടിയില്‍

ഇന്നലെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 62 പേര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് അതിജീവിതയുടെ മോഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. കേസിലെ പ്രധാന പ്രതി സുബിന്‍ പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും പെണ്‍കുട്ടിയില്‍ നിന്ന് നഗ്‌ന ചിത്രങ്ങള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. പിന്നീട് അതിജീവതയുടെ പതിനാറാം വയസിലാണ് പ്രതി സുബിന്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

തുടര്‍ന്ന് ഭീഷണിപ്പെടുത്തി സുബിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവന്ന് അന്വേഷണത്തില്‍ വ്യക്തമാക്കുകയും ചെയ്തു. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ അടക്കം പൊലീസ് പരിശോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News