പത്തനംതിട്ട പീഡന കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ 4 പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ ബാക്കി പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 4 ദിവസത്തിനിടെ 39 പ്രതികളെ ഇതുവരെ പോലീസ് പിടികൂടി. ഇലവുംതിട്ട, പത്തനംതിട്ട സ്റ്റേഷനുകൾക്ക് പുറമേ പന്തളം മലയാലപ്പുഴ സ്റ്റേഷനുകളിലും കേസുകൾ രജിസ്റ്റർ ചെയ്തു. 10 ലധികം പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ന് മാത്രം പിടികൂടി.
ALSO READ; ഡ്രോൺ തെർമൽ ക്യാമറയിൽ ദൃശ്യം പതിഞ്ഞു; തൂപ്രയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഡിഎഫ്ഒ
കേസിന്റെ ചുമതലയുള്ള ഡിഐജി അജിതാ ബീഗം ഐപിഎസ് കേസ് അന്വേഷണം വിലയിരുത്താനായി ഇന്നോ നാളെയോ നേരിട്ട് എത്തും. ചില വിദേശത്ത ഉള്ള ചില പ്രതികളെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഒരു പ്രതി നിലവിൽ മറ്റൊരു കേസിൽ ജയിലിലുമാണ്. 29 എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. അന്വേഷണപുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകൾ അടക്കം പോലീസ് ശേഖരിച്ചുവരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here