പത്തനംതിട്ട അട്ടത്തോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം നടന്നത്. രണ്ടുപേർക്ക് പരിക്ക് പറ്റി
ആരുടെയും പരിക്ക് ഗുരുതരമല്ല.
also read: ഇടുക്കിയിൽ കെ എസ് ആർ ടി സി താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടം; നാല് പേർ മരിച്ചു
അതേസമയം ഇടുക്കി പുല്ലുപാറയിൽ സമീപം മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ 6.10 നായിരുന്നു അപകടം. കുട്ടിക്കാനത്ത് നിന്നും മുണ്ടക്കയത്തേക്ക് വരുമ്പോൾ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡിലെ ബാരിക്കേഡിൽ ഇടിച്ച് 30 അടി താഴ്ചയിലേക്ക് ബസ് പതിച്ചു. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. അപകടം സംഭവിക്കുമ്പോൾ പലരും ഉറക്കത്തിലായിരുന്നു. മരത്തിലും ബാരിക്കേടിലും ഇടിച്ചതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here