വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; വിദ്യാർഥികൾക്ക് പരുക്ക്

Accident

കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബിഎഡ് കോളേജിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, നിരവധി വിദ്യാർഥികൾക്ക് പരുക്ക്. പത്തനംതിട്ട അടൂർ കടമ്പനാട് വെച്ചാണ് വാഹനാപകടം സംഭവിച്ചത്. രാവിലെ 6.30 ന് ആണ് അപകടം ഉണ്ടായത്.

വിനോദയാത്രാ സംഘത്തിൽ 44 പെൺ കുട്ടികളും 5 ആൺ കുട്ടികളും 3 അധ്യാപകരും ഉൾപ്പെടുന്നു. കല്ലുകുഴി ജംഗ്ഷനിൽ വളവ് വേഗതയിൽ വീശി എടുത്തപ്പോൾ ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് കരുതുന്നത്.

Also Read: കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസ്; വിധി ഇന്ന്

നിരവധി വിദ്യാർത്ഥികൾക്ക് അപകടത്തിൽ പരുക്ക് ഏറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരം അല്ല എന്നാണ് അറിയാൻ സാധിക്കുന്ന വിവരം. നാട്ടുകാരും അടൂർ ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ഭീതി ഒഴിഞ്ഞു; കടുവയെ കൂട്ടിലാക്കിയ സന്തോഷത്തിൽ ദേവർ ഗദ്ദയിലെ നാട്ടുകാർ

അതേസമയം, ഇന്നലെ രാത്രി കോഴിക്കോട് താമരശ്ശേരിയിൽ ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങിയ കാറിലെ ഡ്രൈവർ മരിച്ചു. കാർ ഡ്രൈവർ എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News