പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തീ കൊളുത്തി മരിച്ചു

പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. പത്തനാപുരം പിടവൂർ ലതീഷ്ഭവനിൽ രൂപേഷ് (38)ണ് മരണപ്പെട്ടത്. ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെ വാടക വീട്ടിലാണ് സംഭവം. പത്തനാപുരം നടുക്കുന്ന് കുളങ്ങര നസീർ ഖാന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു രൂപേഷും കുടുംബവും. കുടുംബ വഴക്കാണ് ആക്രമണത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പൊലീസ് അറിയിച്ചു.

Also Read: കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി

പത്തനാപുരം പൊലിസും ഫയർഫോഴ്സുമെത്തി തീ അണച്ച് രൂപേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയേയും മകളേയും ഗുരുതര പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രൂപേഷിന്റെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർചറിയിൽ . സംഭവകാരണം പത്തനാപുരം പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു രൂപേഷ്. ഇവരുടെ പ്രണയ വിവാഹമായിരുന്നു. അലിമുക്ക് സ്വദേശിയാണ് രൂപേഷിന്റെ ഭാര്യ.

Also Read: സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്; ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News