പത്തനംതിട്ട പീഡന കേസ്; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

PATHANAMTHITTA RAPE

പത്തനംതിട്ട പീഡന കേസില്‍ മൂന്ന് പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കേസില്‍ പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തു.രാത്രി വൈകി പമ്പയില്‍ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ആകെ ഏട്ട് എഫ്‌ഐആറുകളാണ് ഇട്ടിരിക്കുന്നത്. കേസില്‍ ഇതുവരെ 20 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്.

ALSO READ: പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റ്; 9 പേര്‍ കൂടി പിടിയില്‍

13 വയസുള്ളപ്പോള്‍ പ്രതികളിലൊരാളായ സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിക്ക് 16 വയസ്സ് ആയപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റവര്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ALSO READ: പത്തനംതിട്ട പീഡന പരമ്പര: ഇത്ര പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വം, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റുപ്രതികള്‍ക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News