ദേവമാത ഫൊറോന വികാരി നോബിള്‍ ഓണംകുളത്തിന്റെ മാതാവ് അന്തരിച്ചു

പൈസക്കരി ദേവമാത ഫൊറോന വികാരി ഫാ. നോബിള്‍ ഓണംകുളത്തിന്റെ അമ്മ ത്രേസ്യാമ്മ (84) നിര്യാതയായി. വെള്ളാട് പാതിപുരയിടത്തില്‍ കുടുംബാഗമാണ്. അന്തിമോപചാര ചടങ്ങുകള്‍ നാളെ നടക്കും.തളിപ്പറമ്പ് ഏഴാം മൈലിലുള്ള മകന്‍ ഷാജിയുടെ വസതിയില്‍ ഇന്ന് വൈകുന്നേരം 4 മണി മുതല്‍ നാളെ രാവിലെ 7 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. ശേഷം രാവിലെ എട്ടു മണി മുതല്‍ വായാട്ടുപറമ്പില്‍ ഉള്ള തറവാട്ട് വീട്ടിലുമാണ് പൊതുദര്‍ശനം. തുടര്‍ന്ന് നാലുമണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.

ALSO READ ;കര്‍ഷക സമരം ശക്തമാകുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം

സംസ്‌കാരം വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോനാ ദേവാലയ സെമിത്തേരിയില്‍. പരേതനായ ജോണാണ് ഭര്‍ത്താവ്
മക്കള്‍: ഷാജി തളിപ്പറമ്പ് (കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ അധ്യാപകന്‍) ജോഷി യുകെ, ഷാല പെരുമാട്ടിക്കുന്നേല്‍(നാച്യുറല്‍ ബ്യൂട്ടിപാര്‍ലര്‍ ആലക്കോട്), ഡാലി പുളിക്കക്കുന്നേല്‍, നിഷ കളരിക്കല്‍(ദുബായ്).
മരുമക്കള്‍ : ഹില്‍ഡ ഷാജി മണ്ഡപത്തില്‍ ലൂര്‍ദ് ഹോസ്പിറ്റല്‍ തളിപ്പറമ്പ്, ജിന്‍സി ജോഷി മുണ്ടയ്ക്കല്‍ യു.കെ (തേര്‍തല്ലി) ,റോമി പെരുമാട്ടിക്കുന്നേല്‍ (ആലക്കോട്) സജി പുളിക്കക്കുന്നേല്‍ (പാലാവയല്‍ ) ജോജന്‍ കളരിക്കല്‍ ബന്തടുക്ക(ദുബായ്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News