വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ രോഗി കയ്യേറ്റം ചെയ്തു

Attack against doctors

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം. നെറ്റിയിൽ മുറിവുമായി ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മർദ്ദിച്ചത്. മദ്യലഹരിയിൽ ആയിരുന്ന രോഗി നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടറെ അക്രമിച്ചത്. യുവാവ് ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു.

Also Read: ഓണാഘോഷത്തിനിടയിലേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്

ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിയ്ക്കാണ് പരിക്കേറ്റത്. ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ പിടിച്ചു മാറ്റി. ഇതിനിടെ ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു.

Also Read: കാസർകോഡ് ബട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News