ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിഞ്ഞപ്പോള്‍ കോവിഡ് വാക്‌സിനെന്ന കണ്ടുപിടത്തതോടെ ലോകത്തിന് ആശ്വാസമായ, ലോകത്തിന്റെ ഫാര്‍മസിയായ ഇന്ത്യ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ്. കാന്‍സര്‍ എന്ന ഭീകരനോട് ഏറ്റുമുട്ടുന്ന നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ‘കാര്‍-ടി കോശ ചികിത്സയിലൂടെ’ ആദ്യ രോഗി കാന്‍സര്‍ മുക്തനായി. ദില്ലി സ്വദേശിയും ഉദരരോഗ വിദഗ്ദനുമായ ഡോ. വി കെ ഗുപ്തയാണ് ഇത്തരത്തില്‍ രോഗവിമുക്തനായത്. വിദേശരാജ്യങ്ങളില്‍ നാലു കോടിയോളം ചെലവ് വരുന്ന ഈ ചികിത്സയ്ക്ക് ഇന്ത്യയില്‍ ചിലവ് 42 ലക്ഷമാണ്. ബി-കോശ കാന്‍സറുകളെന്ന് അറിയപ്പെടുന്ന ലുക്കീമിയ, ലിംഫോമ തുടങ്ങിയവയ്ക്ക് ഇവ ഫലപ്രദമാകുമെന്നാണ് കണക്കാക്കുന്നത്.

ALSO READ : ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’; ടീസർ കണ്ട് കയ്യടിച്ച് പ്രേക്ഷകർ

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ ചികിത്സാരീതി വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. പതിനഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഈ ചികിത്സാ രീതി ലഭ്യമാക്കാന്‍ സാധിക്കു. ഇതിന് പിന്നാലെയാണ് ഈ നേട്ടം. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കുന്ന തരത്തില്‍ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെ തന്നെ പുനര്‍സജ്ജമാക്കുന്നതാണ് ഈ ചികിത്സാ രീതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ :  കേരള സംഗീത നാടക അക്കാഡമിയുടെ ഇറ്റ്ഫോകിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു

ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ശ്വേത രക്താണുവായ ടി കോശങ്ങളെ ജനിതക സാങ്കേതിക വിദ്യയിലൂടെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പ്രാപ്തമാക്കി മാറ്റും. ഇതിനായി രോഗിയുടെ ശരീരത്തില്‍ നിന്ന് ടി-കോശങ്ങളെ ശേഖരിച്ച് അവയില്‍ ലാബുകളില്‍ വെച്ച് മാറ്റം വരുത്തും. കൈമറിക് ആന്റിജന്‍ റിസപ്റ്റര്‍ എന്ന പ്രത്യേക പ്രോട്ടീന്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രികയയാണ് ലബോറട്ടറിയില്‍ ജനിതക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെയ്യുന്നത്. തുടര്‍ന്ന് ഇത്തരത്തില്‍ മാറ്റം വരുത്തിയ ടി-കോശങ്ങളെ രോഗിയുടെ ശരീരത്തില്‍ തന്നെ തിരികെ നിക്ഷേപിക്കും. ഈ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതാണ് ചികിത്സാ രീതി.

കാര്‍ -ടി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ ഇമ്യൂണോആക്ട് എന്ന കമ്പനി പ്രദേശികമായി വികസിപ്പിച്ച നെക്‌സ്‌കാര്‍19 എന്ന ചികിത്സയാണ് ഇവിടെ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News