ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; 2 പേർക്ക് പരിക്ക്

ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പാലയ്ക്ക് വന്ന ആംബുലൻസ് അറക്കുളം കുരുതിക്കളത്ത് മറിഞ്ഞ് രോഗി മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു അപകടം . കുരുതിക്കളത്തിന് സമീപം നിയന്ത്രണം വിട്ട ആംബുലൻസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന കട്ടപ്പന ചപ്പാത്ത് മരുതുംപേട്ട പുത്തൻപുരയ്ക്കൽ പി.കെ.തങ്കപ്പനാണ് (78) മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന പുളിക്കാനം സ്വദേശി സുരേഷ് (53) ചോറ്റുപാറ സ്വദേശി അഭിരാം സാബു (23) എന്നിവർക്കാണ് പരിക്കേറ്റത്.

Also Read: ഇലക്ട്‌റൽ ബോണ്ട് കേസ്; സുപ്രീംകോടതിയുടെ മുദ്രവച്ച വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന തങ്കപ്പനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് അപകടം. മരിച്ച തങ്കപ്പൻ്റെ ഭാര്യ ശാന്തമ്മ. മക്കൾ: സിന്ധു, സുരേഷ്, സന്ധ്യ. മരുമക്കൾ: സുരേഷ്, നദാഷ, സാബു.

Also Read: ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: 32 വാഹനങ്ങൾ പിടിച്ചെടുത്തു; 4.70 ലക്ഷം രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News