എറണാകുളത്ത് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം

death

എറണാകുളത്ത് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. പോത്താനിക്കാട് സ്വദേശി ബിൻസൺ (37) ആണ് മരിച്ചത്. പിറവം മുളക്കുളത്ത് റോഡിൽ നിന്ന് ആംബുലൻസ് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

അപകടം നടക്കുമ്പോൾ രോഗിയെ കൂടാതെ നാലുപേരായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

Also Read; ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വോട്ടില്ല; ആത്മാഭിമാനം പണയം വെക്കാതെ അന്തസ്സായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചോയ്‌സാണ് ഇടതുപക്ഷം; ഒരു പാലക്കാടന്‍ വോട്ടറുടെ കുറിപ്പ്

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിൻസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു.

News summary; Patient died and four people injured in an ambulance accident in Piravom Ernakulam district

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News