ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്‍റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍

പാലക്കാട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്‍റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്.

പൊല്‍പ്പുള്ളി വേര്‍കോലി ചിറവട്ടം വീട്ടില്‍ മോഹനനാണ് (47) മരിച്ചത്. ആശുപത്രിയിലെ മൂന്നാം നിലയിലേക്കുള്ള ഒപി വിഭാഗത്തിലേക്കാണ് മോഹനന്‍ ചികിത്സയ്ക്കായി എത്തിയത്. ഒപിയോട് ചേര്‍ന്നാണ് പൈപ്പ് ഡക്ടുള്ളത്.

ALSO READ: ഇന്ത്യന്‍ കാക്കകള്‍ തിരികെ പോകുന്നില്ല; നിയന്ത്രണത്തിനൊരുങ്ങി സൗദി പരിസ്ഥിതി വകുപ്പ്

ശൗചാലയമാണെന്ന് കരുതി ഡക്ടിലേക്ക് കയറിയപ്പോള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുള്ള ഡക്ടിനകത്തുകൂടി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു.

ALSO READ: പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News