ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും കൊട്ടാരക്കര സംഭവത്തിന് സമാനമായ ആക്രമണം. അടിപിടി കേസിനെ തുടർന്ന് പൊലീസ് എത്തിച്ച ആൾ ഡോക്ടർമാർക്കും നഴ്സുമാർക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം. നെടുങ്കണ്ടം ബിഎസ് കോളേജ് ജംഗ്ഷനിൽ നെടുങ്കണ്ടം സ്വദേശി പ്രവീണും കൂട്ടത്തിൽ ജോലിചെയ്യുന്ന ആളുകളുമായി സംഘർഷം ഉണ്ടാവുകയായിരുന്നു.
സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ പ്രവീൺ നിലത്തുവീണു. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സംഘം സ്ഥാലത്ത് എത്തി. തുടർന്ന് പ്രവീണിന് തൊട്ടടുത്തുള്ള നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം പരിചരിക്കുവാൻ എത്തിയ ഡോക്ടറെ നേഴ്സുമാരെയും ഇയാൾ ആക്രമിക്കുവാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രവീണിനെ നാട്ടുകാരും പൊലീസുകാരും ചേർന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പ്രതിഷേധം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here