തൃശൂർ മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോഗിക്ക് പാമ്പുകടിയേറ്റു. പാലക്കാട് ഒറ്റപ്പാലം ദേവീ കൃപ വീട്ടിൽ ദേവീദാസിനാണ് നീതീ മെഡിക്കൽ സ്‌റ്റോറുകൾക്ക് സമീപത്തു വെച്ച് കൈയിൽ പാമ്പിൻ്റെ കടിയേറ്റത്. നിലത്ത് കൈ വെച്ച് ഇരിക്കുമ്പോഴായിരുന്നു അപകടം.
Also read:‘പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി സഹായ പരിധി ഉയർത്തണം’; വി ശിവദാസൻ എംപി
ഉച്ചക്ക് രണ്ടു മണിയോടെ ആയിരുന്നു സംഭവം. രോഗിയെ ട്രോമ കെയർ വിഭാഗത്തൽ പ്രവേശിപ്പിച്ചു. തിരൂർ ബാങ്കിൻ്റെ ഉടമസ്ഥതയിലുള്ള നീതി സ്റ്റോറിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. നട്ടെല്ലിനു വേദനയുള്ള ദേവിദാസ് മരുന്നും നട്ടെല്ലിന് ധരിക്കാനുള്ള ബെൽറ്റും വാങ്ങാനായി അമ്മയോടൊപ്പം എത്തിയതായിരുന്നു. അമ്മ മരുന്ന് വാങ്ങാനായി ക്യൂവിൽ നിൽക്കുന്ന സമയത്ത് കരിങ്കല്ലിൽ ഇരിക്കുകയായിരുന്നു ഇയാൾ. ഏത് ഇനം പാമ്പാണ് കടിച്ചത് എന്ന് ഉറപ്പുവരുത്തുവാൻ സാധിച്ചിട്ടില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ദേവിദാസൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here