24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍, സംഭവം മഹാരാഷ്ട്ര ഛത്രപതി ശിവജി ആശുപത്രിയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ മരിച്ചത് 18 രോഗികള്‍. 10 സ്ത്രീകളും എട്ട് പുരുഷന്മാരുമാണ് . അള്‍സര്‍, ന്യുമേണിയ, കിഡ്‌നി സ്‌റ്റോണ്‍ തുടങ്ങി വിവിധ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയവരാണ് മരിച്ചത്.

മരിച്ച 18 പേരില്‍ 12 പേര്‍ക്ക് പ്രായം 50ന് മുകളിലാണ്. അസാധാരണ സംഭവത്തില്‍ അന്വേഷണത്തിന് കമ്മിറ്റിയെ രൂപീകരിച്ചു. ഹെല്‍ത്ത് സര്‍വീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. ചികിത്സാരീതകളടക്കം പരിശോധിക്കുമെന്നും കൂട്ടിരിപ്പുകാരുടെ മൊഴിയെടുക്കുമെന്നും സിവിക് കമ്മിഷണര്‍ അഭിജിത്ത് ബങ്കാര്‍ അറിയിച്ചു.

ALSO READ: സീമ ഹൈദറിനെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനെതിരെ വിമർശനവുമായി രാജ് താക്കറെയുടെ പാർട്ടി

ഇത്രയധികം പേരുടെ മരണം ഉണ്ടായ സ്ഥിതിക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആശുപത്രിയില്‍ പൊലീസിനെ വിന്യസിച്ചതായി ഡെപ്യൂട്ടി കമ്മിഷണര്‍ ഗണേഷ് ഗൗഡെ പറഞ്ഞു.

ALSO READ: നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഡോക്ടറും സംഘവും ഒളിവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News