മോദി പരാമര്‍ശം: പട്‌ന കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ബിഹാര്‍ ഹൈക്കോടതി; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പട്‌ന കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്ത് ബിഹാര്‍ ഹൈക്കോടതി. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി. പട്‌ന കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

2019ല്‍ രാഹുല്‍ ഗാന്ധി കോലാറില്‍ നടത്തിയ പ്രംസഗത്തിനെതിരെ ബിജെപി നോതാവ് സുശീല്‍ കുമാര്‍ മോദിയാണ് കോടതിയെ സമീപിച്ചത്. സൂറത്ത് കോടതിയിലെ നടപടികള്‍ നേരിടുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ സുശീല്‍ കുമാര്‍ മോദി കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാര്‍ച്ച് 31 ന് ഹര്‍ജി പരിഗണിച്ച പട്ന കോടതി രാഹുല്‍ ഗാന്ധിയോട് ഏപ്രില്‍ പന്ത്രണ്ടിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പറഞ്ഞ തീയതിയില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഏപ്രില്‍ 25 ന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനിടെയായിരുന്നു രാഹുല്‍ ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here