മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിൽ ഉള്ള ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് പട്ടാളം. മേജർ പട്ടാഭിരാമന്റെയും അയാൾക്ക് കീഴിലുള്ള പട്ടാളക്കാരുടെയും അവർ എത്തിപ്പെടുന്ന ഒരു ഗ്രാമത്തിലെ ജനങ്ങളുടെയും ജീവിതമാണ് പട്ടാളം പറയുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയ സിനിമയാണ് പട്ടാളം. നിരവധി താരങ്ങൾക്കൊപ്പം ഈ സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് ടെസ എന്ന പുതുമുഖ താരമായിരുന്നു.
പട്ടാളത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന ടെസ 2015ല്‍ ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നത്. രാജമ്മ അറ്റ് യാഹു, മറുപടി, ഗോള്‍ഡ് കോയിന്‍സ് തുടങ്ങിയ സിനിമകളിലും അതിന് ശേഷം ടെസ അഭിനയിച്ചു. ഇപ്പോഴിതാ പട്ടാളത്തിന് ശേഷം എന്തുകൊണ്ട് പിന്നീട് സിനിമകൾ ചെയ്‌തില്ല എന്ന് തുറന്നു പറയുകയാണ് ടെസ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
എന്തുകൊണ്ട് സിനിമയിൽ നിന്ന് വിട്ടു നിന്നു? ടെസ പറയുന്നു
ALSO READ: ‘അന്ന് പ്രേമം ഇനി പെറ്റ് ഡീറ്റെക്റ്റീവ്; ഷറഫുദീന്‍, അനുപമ പരമേശ്വരന്‍ ടീം വീണ്ടും ഒന്നിക്കുന്നു
അന്ന് വളരെ ചെറിയ പ്രായമാണ്. 2004 – 2003 കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. ഇന്നത്തെ കാലത്തെ കുട്ടികള്‍ ചിന്തിക്കുന്നതും അന്ന് നമ്മള്‍ ചിന്തിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് നമ്മള്‍ റിബലായിരുന്നില്ല. പാരന്‍സ് എന്താണോ പറയുന്നത് അത് നമ്മുടെ നല്ലതിന് വേണ്ടിയാണ് എന്ന് കരുതിയാണ് നമ്മള്‍ ജീവിച്ചത്. കരിയറിലാണെങ്കില്‍ പോലും അവിടെ പാരന്‍സിന് വലിയ പങ്കുണ്ട്. അവരുടെ ‘യെസ്’ കിട്ടാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തത് എന്നും കൃത്യമായി അറിയാം. അന്ന് ഞാന്‍ സിനിമയില്‍ നിന്നാല്‍ എന്റെ കുടുംബ ജീവിതമൊക്കെ എങ്ങനെയാകുമെന്ന് അമ്മക്കൊക്കെ ചിന്തയുണ്ടായിരുന്നു. ഈ മേഖല നമുക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോള്‍ അതാണ് ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here