പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായ സംഭവത്തിൽ കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തു എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്. ഡിസംബർ 30 ന് വിദ്യാർത്ഥിനിയെ കാണാതാവുന്നത്. ഇതോടെ കുടുംബവും നാടും ഒരുപോലെ ആശങ്കയിലാണ്. ഡിസംബർ 30 തിങ്കളാഴ്ചയാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 വയസ്സുകാരി ഷഹന ഷെറിനെ കാണാതാവുന്നത്.
രാവിലെ പതിവുപോലെ ടൂഷൻ സെന്ററിലേക്ക് പോയതാണ് ഷഹന ഷെറിൻ. ടൂഷൻ കഴിഞ്ഞ് സ്കൂളിൽ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. ഉടനെ പോലീസിൽ വിവരമറിയിച്ചു.
ALSO READ; അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിനുശേഷം പിടിയിൽ
പരിശോധനയിൽ ഒമ്പത് മണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങൾ പാർക്കിങ്ങിലെ സിസിടിവി ക്യാമറയിൽ നിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇപ്പോൾ കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തു എന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രമാണ് പട്ടാമ്പി പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. സ്കൂൾ യൂണിഫോം ധരിച്ചാണ് ഷെറിൻ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നത് എങ്കിലും സിസിടിവിയിൽ പർദ്ദയാണ് വേഷം. കുട്ടിയെ കണ്ടെത്താൻ പോലീസ് കൃത്യമായി പരിശോധന നടത്തുണ്ടെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ കുടുംബത്തെ സന്ദർശിച്ച ശേഷം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here