അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ

K RAJAN

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തിരുവനന്തപുരം ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഇതുവരെ 4,430 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ALSO READ; 56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന ആശയത്തിലൂടെ കുറഞ്ഞ കാലയളവിൽ അർഹരായവർക്ക് പട്ടയങ്ങൾ വിതരണം ചെയ്യാൻ രണ്ടാം പിണറായി സർക്കാരിന് കഴിഞ്ഞു. അവകാശപ്പെട്ടവർക്ക് പട്ടയങ്ങൾ ലഭ്യമാക്കുന്ന ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും, മൂന്നുവർഷത്തിനുള്ളിൽ കേരളത്തിൽ 1,80,887 പട്ടയങ്ങൾ നൽകാനായതായും മന്ത്രി പറഞ്ഞു.

ALSO READ; ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

സമ്പൂർണ്ണമായി സാമൂഹ്യ വനാവകാശ രേഖ നൽകുന്ന ജില്ലയായി തിരുവനന്തപുരം മാറിയെന്നും ജില്ലയിൽ 5,50 പേർക്ക് കടൽപുറമ്പോക്ക് പട്ടയങ്ങൾ കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 3,32 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. 44 എൽ.എ പട്ടയങ്ങളും 124 കോളനി പട്ടയങ്ങളും, 11 എൽ.റ്റി പട്ടയങ്ങളും 21 റ്റി.ആർ.ആറും നാല് കൈവശരേഖയും ആദിവാസി വിഭാഗങ്ങൾക്ക് 125 വനാവകാശ രേഖയും മൂന്ന് സാമൂഹ്യ വനാവകാശരേഖയുമാണ് പട്ടയമേളയിൽ വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News