പട്ടാഴിമുക്കിലെ അനുജയുടെയും ഹാഷിമിന്റെയും അപകട മരണത്തിൽ ദുരൂഹതകൾ തുടരുന്നു. അനുജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിൽ മരണത്തെക്കുറിച്ച് മുൻപേ എഴുതിയിരുന്നുവെന്ന് കണ്ടെത്തൽ. ‘വികലമായ പകലുകൾ.. ചുട്ടുപൊള്ളുന്ന വീഥികൾ.. നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു…ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ.. അവിടെ യുദ്ധം രണ്ടുപേർമാത്രം… എന്നിങ്ങനെയാണ് അനുജയുടെ കവിതയിലെ വരികൾ.
ഈ വരികളിൽ സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് അനുജയുടെ മരണവും. രാത്രിയിലായിരുന്നു അപകടം. മരണത്തിലേക്ക് പോയത് രണ്ടുപേരും ചേർന്നായിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ അനുജ തന്റെ മരണം മുന്നിൽ കണ്ടിരുന്നുവെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്.
അതേസമയം, എന്തിനെപ്പറ്റിചോദിച്ചാലും മറുപടി പറയാനുള്ള പ്രത്യേക കഴിവ് അനുജയ്ക്കുണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പ്രതികരിച്ചു. 45 ദിവസത്തെ അവധി കഴിഞ്ഞ് മാർച്ച് 11-നാണ് അനുജ വീണ്ടും സ്കൂളിലെത്തുന്നതെന്നും, അനുജയ്ക്ക് അടിയന്തരമായി വേണ്ടിവന്ന ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടായിരുന്നു അവധി എടുത്തതെന്നും അധ്യാപകർ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here