സംസ്ഥാന സർക്കാരിന്‍റെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള പുരസ്‌കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കൊച്ചിക്കാരി പൗളി വത്സൻ. സൗദി വെള്ളക്ക എന്ന തരുൺ മൂർത്തി ചിത്രത്തിലെ ഐഷ റാവുത്തർ എന്ന ദേവി വർമ്മ അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് പൗളിയ്ക്ക് അവാർഡ് ലഭിച്ചത്. പുരസ്കാരത്തിന്‍റെ നിറവിൽ ജീവിതത്തിൽ താൻ കടന്നു വന്ന വഴികളും നേരിട്ട ബുദ്ധിമുട്ടുകളുമെല്ലാം തുറന്നു പറയുകയാണ് മലയാളികളുടെ സ്വന്തം പൗളി ചേച്ചി.
പ്രണയിച്ചയാളെത്തന്നെ വിവാഹം കഴിച്ചത് ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾക്കാണ് കാരണമായതെന്ന് പൗളി വത്സൻ പറഞ്ഞു. അദ്ദേഹത്തിന് വിവാഹശേഷം ജോലി ഇല്ലായിരുന്നുവെന്നും, ഞാനാണ് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിരുന്നതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പൗളി വത്സൻ പറഞ്ഞു. ചെന്നു കയറിയ വീട്ടിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും, നാടകമാണ് തന്നെ നിവർന്നു നിൽക്കാൻ പഠിപ്പിച്ചതെന്നും പൗളി വത്സൻ പറഞ്ഞു.
ALSO READ: ഒന്നാമത് അജയ് ദേവ്ഗൺ ;ഒ ടി ടി യിലൂടെ താരങ്ങൾ നേടുന്ന വരുമാനം
‘റോഡിൽ നിന്നും വീട് അകലെയായത് കൊണ്ട് തന്നെ നാടകം കഴിഞ്ഞു വരുമ്പോൾ ഇരുട്ടും, ഇരുട്ടിനെ എനിക്ക് പേടിയില്ല പക്ഷെ നായ്ക്കൾ ഒരുപാട് കാണും. അവരിൽ നിന്ന് രക്ഷപ്പെടാനാണ് ഞാൻ കയ്യിൽ ഒരു വടി കരുതിയിരുന്നത്. എപ്പോഴും കയ്യിൽ ഒരു ചെറിയ കത്തി കൊണ്ട് നടക്കും, ആരും എന്നോട് മോശമായിട്ടൊന്നും പെരുമാറില്ല, എല്ലാവര്ക്കും അറിയാം ഞാൻ തന്റേടി ആണെന്ന്. എങ്കിലും ഒരു സുരക്ഷയ്ക്ക് ആ കത്തി ഞാൻ സൂക്ഷിക്കും ‘, പൗളി വത്സൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പൗളി വത്സൻ പറഞ്ഞു. അഭിനയം അറിയാവുന്ന എപ്പോഴും അഭിനയിക്കുന്ന എനിക്ക് ഡബ്ബിങ്ങിന് അവാർഡ് കിട്ടിയപ്പോഴാണ് ഒരുപാട് സന്തോഷമായതെന്നും, കൊച്ചിക്കാർക്ക് കിട്ടിയ അവാർഡാണ് ഇതെന്നും പൗളി വത്സൻ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here