പാവ് ബജി കഴിക്കാൻ ഇനി എങ്ങും പോകേണ്ട; ദാബയിലെ അതേ രുചിയിൽ വീട്ടിലുണ്ടാക്കാം

നോർത്ത് ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമാണ് പാവ് ബജി. നല്ല വെജിറ്റേറിയൻ ഭക്ഷണങ്ങളലിൽ ഒന്നാണ് പാവ് ബജി. ബണ്ണിൽ കുറച്ച് വെജിറ്റേറിയൻ മിക്സ് ഉണ്ടാക്കുന്ന ഒരു വിഭവമാണ്. എങ്ങാൻ വീട്ടിൽ പാവ് ബജി ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകള്‍:
ബണ്‍ – നാലെണ്ണം
സവാള – രണ്ടെണ്ണം (അരിഞ്ഞത്)
മല്ലിപ്പൊടി – രണ്ട് ടേബിള്‍സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത് -രണ്ട് കപ്പ്
ജീരകപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങ് അരിഞ്ഞത് – രണ്ട് കപ്പ്
മുളകുപൊടി – ഒരു ടേബിള്‍സ്പൂണ്‍
ചീസ് – അര കപ്പ്
പാവ്ബജി മസാല – ഒരു ടേബിള്‍സ്പൂണ്‍
ഗ്രീന്‍പീസ് – അര കപ്പ്
മല്ലിയില അരിഞ്ഞത് – രണ്ട് ടേബിള്‍സ്പൂണ്‍
കാബേജ് – അരക്കപ്പ്
നാരങ്ങാ നീര് – ഒരു ടേബിള്‍സ്പൂണ്‍
കാപ്സിക്കം – അരക്കപ്പ് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി ഗ്രേറ്റ് ചെയ്തത് – രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി – ഒരു ടീസ്പൂണ്‍ (ചതയ്ക്കുക)
പച്ചമുളക് – രണ്ടെണ്ണം
വെള്ളം, ഉപ്പ് – പാകത്തിന്

Also read: കഞ്ഞികളിലെ നോൺ വെജ് ഇതാ; പരീക്ഷിക്കൂ ഈ ചിക്കൻ കഞ്ഞി റെസിപി

ഉണ്ടാക്കുന്ന വിധം:

ഫ്രൈപാനില്‍ സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിനുശേഷം ഇതിലേക്ക് തക്കാളി, ഉപ്പ്, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, പാവ്ബജി, മസാല എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.

പൊടിയുടെ പച്ച മനം മാറിയ ശേഷം ഇതിലേക്ക് ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ്, കാബേജ്, ഇഞ്ചി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ നന്നായി വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ക്കുക.

ഈ മിക്സ് വെന്ത് ശേഷം ഇതിലേക്ക് കാപ്സിക്കം ചേർക്കുക. അവസാനമായി എല്ലാം വെന്ത് വരുമ്പോള്‍ മല്ലിയിലയും നാരങ്ങാ നീരും ചേര്‍ത്തിളക്കുക.

ബണ്‍ വട്ടത്തില്‍ രണ്ടായി മുറിക്കുക. മുറിച്ച ഭാഗത്ത് ബട്ടര്‍ പുരട്ടി അല്‍പ്പനേരം മൊരിക്കുക. ബണ്ണിന് മുകളിലായി മസാലക്കൂട്ട് വച്ച് ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News