ഒട്ടും കയ്പ്പില്ലാത്ത കിടിലന്‍ പാവയ്ക്ക അച്ചാര്‍; റെസിപ്പി ഇതാ…

ചപ്പാത്തിക്കും ചോറിനുമൊപ്പവുമൊക്കെ കഴിക്കാന്‍ ഒരു കിടിലന്‍ പാവയ്ക്ക അച്ചാര്‍ തയ്യാറാക്കി നോക്കിയാലോ… തീരെ കയ്പ്പില്ലാത്ത അച്ചാര്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

പാവയ്ക്ക – 300 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – 5-6 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
വിനാഗിരി – 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര – അര ടീസ്പൂണ്‍
കായപ്പൊടി – അര ടീസ്പൂണ്‍
ഉലുവ വറുത്തുപൊടിച്ചത് – കാല്‍ ടീസ്പൂണ്‍

ALSO READ:കറിവേപ്പിലയുണ്ടോ വീട്ടിൽ? മുടി കൊഴിച്ചിൽ അകറ്റാം ഇനി ഈസി ആയി…

തയ്യാറാക്കുന്ന വിധം

പാവയ്ക്ക നന്നായി കഴുകി വെള്ളമെല്ലാം പോയിക്കഴിഞ്ഞ് കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കി മൂടി വെച്ച് 10-12 മണിക്കൂര്‍ ഫ്രിഡ്ജില്‍ എടുത്തുവെയ്ക്കാം. അടുത്ത ദിവസം ഇതെടുത്ത് പാവയ്ക്ക നന്നായി പിഴിഞ്ഞ് നീരെല്ലാം കളഞ്ഞെടുക്കണം. ഇനി പാന്‍ സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായാല്‍ കടുകിട്ട് പൊട്ടിയശേഷം അതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നീ ചേരുവകളും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി എടുക്കാം. ഇനി തീ ഓഫ് ചെയ്തശേഷം മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തു കൊടുക്കാം. ഇതിലേക്ക് ഇനി പാവയ്ക്ക ചേര്‍ത്തുകൊടുത്തശേഷം നന്നായി ഇളക്കി വീണ്ടും സ്റ്റൗ ഓണ്‍ ആക്കാം. ഇത് ഒന്നു വാടിക്കഴിഞ്ഞാല്‍ വിനാഗിരി ചേര്‍ത്ത് കൊടുക്കാം. പാവയ്ക്ക നന്നായി വാടിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യുന്നതിന് മുമ്പ് കായപ്പൊടി ചേര്‍ത്തു കൊടുക്കണം. ഇനി തീ ഓഫ് ചെയ്ത ശേഷം അല്പം പഞ്ചസാരയും ഉലുവ വറുത്തു പൊടിച്ചതും കൂടി ചേര്‍ത്ത് ഇളക്കി എടുക്കാം. പാവയ്ക്ക അച്ചാര്‍ തയ്യാര്‍!

ALSO READ:ഒട്ടും കയ്‌പ്പേ ഇല്ല, ഒരുപറ ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട; കിടിലന്‍ പാവയ്ക്ക തോരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News