പാവയ്ക്കയോട് ‘നോ’ പറയുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ

പാവയ്ക്ക അത്ര ഇഷ്ട്ടപ്പെട്ട ഒരു പച്ചക്കറി അല്ല പലർക്കും. എന്നാൽ ഈ പാവയ്ക്കയിൽ ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കഴിക്കാൻ മടിയുള്ളവർക്ക് പാവയ്ക്ക കൊണ്ടാട്ടം ഉണ്ടാക്കാം. എങ്ങനെ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാകാം എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ:

പാവയ്ക്ക
മഞ്ഞള്‍പ്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

Also read:ഈ മീൻ കറി മാത്രം മതി ഒരുതട്ടം ചോറുണ്ണാൻ; പരീക്ഷിച്ച് നോക്കൂ

തയ്യാറാക്കുന്ന വിധം:

പാവയ്ക്ക നന്നായി വൃത്തിയായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക.

ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ഇഡലി പാത്രത്തിൽ ആവിയില്‍ വാട്ടിയെടുക്കുക.

വാട്ടിയെടുത്ത കഷ്ണങ്ങൾ പായയിലോ പരന്ന പാത്രത്തിലോ നല്ല വെയിലത്ത് ഉണക്കി എടുക്കുക.

നാണായി ഉണങ്ങിയ ശേഷം പാവയ്ക്ക കഷണങ്ങള്‍ ഈർപ്പം കയറാത്ത വിധം ടിന്നില്‍ അടച്ചുസൂക്ഷിക്കാം.

ആവശ്യാനുസരണം എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News