കുട്ടികളില്ലാത്തവര്‍ക്കായി തന്റെ ബീജം ഉപയോഗിച്ച് സൗജന്യ ഐവിഎഫ് ചികിത്സ നടത്താമെന്ന് ടെലഗ്രാം മേധാവി പവെൽ ദുറോവ്. അള്‍ട്രാവിറ്റ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ചേര്‍ന്നാണ്
അദ്ദേഹം ഈ പദ്ധതി നടപ്പാക്കാൻ പോകുന്നത്. ടെലഗ്രാം ചാനലിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വെബ്സൈറ്റിലും ഇത് പരസ്യപ്പെടുത്തിയിട്ടുണ്ട്.
വന്ധ്യത നേരിടുന്ന ദമ്പതികളെ സഹായിക്കുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. 37 വയസിൽ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകളെയാണ് പരിഗണിക്കുന്നതെന്നും ക്ലിനിക്ക് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ; 300000000 രൂപ ശമ്പളം! ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്താൽ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല
ബീജ ദാനം പ്രോത്സാഹിപ്പിക്കുന്ന നിലപാട് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള വ്യക്തിയാണ് പവെൽ. പന്ത്രണ്ട് രാജ്യങ്ങളിലായി നൂറിലേറെ മക്കള്‍ (ബീജ ദാനത്തിലൂടെ) തനിക്കുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here