പവന്‍ കല്യാണും ഭാര്യ അന്ന ലെസ്‌നേവയും വിവാഹമോചിതരാകുന്നു?

തെലുങ്ക് നടനും ജന സേനാ പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണും ഭാര്യ അന്ന ലെസ്‌നേവയും തമ്മില്‍ വിവാഹമോചിതരാകുന്നതായി റിപ്പോര്‍ട്ട്. പവന്‍ കല്യാണിനൊപ്പം പൊതുചടങ്ങുകളിലും കുടുംബ പരിപാടികളിലും മറ്റും അന്ന എത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളായി അന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മക്കളുമായി അന്ന വിദേശത്തേക്ക് താമസം മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

Also Read- സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാനൊരുങ്ങി സാമന്ത

അടുത്തിടെയായിരുന്നു പവന്‍ കല്യാണിന്റെ ബന്ധുവും നടനുമായ വരുണ്‍ തേജയുടെ വിവാഹ നിശ്ചയം. ഈ ചടങ്ങില്‍ അന്ന പങ്കെടുത്തിരുന്നില്ല. രാം ചരണ്‍ തേജയ്ക്ക് കുഞ്ഞ് പിറന്ന ശേഷം നടന്ന ചടങ്ങിലും അന്നയുണ്ടായിരുന്നില്ല. ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Also read- പോണ്‍ താരങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ നിർബന്ധിച്ചു; അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പറഞ്ഞുകൊണ്ടിരുന്നു; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ആദ്യ രണ്ടു വിവാഹങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പവന്‍ കല്യാണ്‍ അന്നയെ വിവാഹം ചെയ്യുന്നത്. 1997 ലാണ് പവന്‍ കല്യാണിന്റെ ആദ്യ വിവാഹം നടന്നത്. നന്ദിനി എന്ന സ്ത്രീയേയാണ് നടന്‍ വിവാഹം ചെയ്തത്. കുടുംബാംഗങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയ വിവാഹബന്ധം പക്ഷെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയലില്‍ അവസാനിച്ചു. പിന്നീട് നടി രേണു ദേശായിയെ വിവാഹം ചെയ്തു. ഇതിന് ശേഷം റഷ്യന്‍ സ്വദേശിനിയായ അന്നയുമായി പവന്‍ കല്യാണ്‍ അടുത്തു. 2013 ല്‍ ഇവര്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News