പവർ സ്റ്റാറിനോടുള്ള ആരാധന, തീയേറ്റർ സ്‌ക്രീനിൽ പാലഭിഷേകം നടത്തി ഫാൻസ്‌; പിന്നാലെ അറസ്റ്റ്

കടുത്ത ആരാധകരുള്ള താരമാണ് പവർ സ്റ്റാർ പവൻ കല്യാൺ. നാളുകൾക്ക് ശേഷമുള്ള പവർ സ്റ്റാറിന്റെ സിൽവർ സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് ആരാധകർ ഉത്സവമാക്കുകയാണ്. എന്നാൽ, ആഘോഷം അതിരുവിട്ടതോടെ ചില പവൻ കല്യാൺ ഫാൻ അഴിക്കുള്ളിലാവുകയും ചെയ്തു. പവർ സ്റ്റാറിന്റെ ആരാധകർ അറസ്റ്റിലായത് പാലഭിഷേകം നടത്തിയതിനാണ്. എന്നാൽ, നടന്റെ ഫ്ലക്സിനോ, രൂപത്തിനോ അല്ല അവർ അഭിഷേകം നടത്തിയത്. മറിച്ച് തിയേറ്ററിലെ സ്ക്രീനിനായിരുന്നു. അതോടെ സ്ക്രീനിന് കേടുപാടുകൾ വരികയും പൊലീസ് അവരെ കടുത്ത ഭാഷയിൽ ശാസിക്കുകയും ചെയ്തു. ജൂലൈ 28ന് സിനിമ റിലീസായ ദിവസമായിരുന്നു ആരാധകർ വിചിത്രമായ പ്രവൃത്തി ചെയ്തത്. എന്തായാലും കൃത്യം ചെയ്ത ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: അലക്ഷ്യമായി വാഹനമോടിച്ചു; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ്

എന്തിരുന്നാലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും വമ്പൻ കലക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ ഏറ്റവും പുതിയ ചിത്രം ‘ബ്രോ’. 28-ന് റിലീസ് ചെയ്ത ‘ബ്രോ’ രണ്ട് ദിവസം കൊണ്ട് 50 കോടിയാണ് ബോക്സോഫീസിൽ നിന്ന് വാരിക്കൂട്ടിയത്.

Also Read:ജയ്പൂര്‍- മുംബൈ എക്‌സ്പ്രസില്‍ വെടിവെയ്പ്; നാല് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News