കർണാടകയിൽ ജെഡിഎസുമായി സഖ്യത്തിനില്ല; പവൻ ഖേര

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫലസൂചനകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 121 സീറ്റിൽ കോൺഗ്രെസും 73 സീറ്റിൽ ബിജെപിയും 26 സീറ്റിൽ ജെഡിഎസുമാണ് മുന്നോട്ട് നിൽക്കുന്നത്. ഈ സാഹചര്യത്തിൽ കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.ഇത് കൂട്ടായ്മയുടെ വിജയമാണ്.. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസ് ആയി ഇതിനെ കാണണമെന്നും, സംസ്ഥാന നേതൃത്വത്തിനും ഈ മുന്നേറ്റത്തിൽ തുല്യ പങ്കുണ്ടെന്നും പവൻ ഖേര പറഞ്ഞു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു എന്നിട്ടും പരാജയം നദ്ദയുടെ തലയിൽ കെട്ടിവെയ്ക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മോദി പ്രഭാവം ഏശിയില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News