തെരഞ്ഞെടുപ്പ് ഫലങ്ങൾ യാഥാർത്ഥ്യമല്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര

Pawan Khera

തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ഫലങ്ങൾ അല്ല പുറത്തു വരുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭിക്കുന്ന വിവരവും തമ്മിൽ അന്തരം ഉണ്ട്. അട്ടിമറി നടന്നോ എന്നുള്ള കാര്യവും പരിശോധിക്കുന്നുവെന്ന് പവൻ ഖേര പറഞ്ഞു.

Also Read: തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; അട്ടിമറി സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് 

ഹരിയാനയിലെ എല്ലാ നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് തന്നെ ഹരിയാനയിൽ സർക്കാർ ഉണ്ടാക്കുമെന്നും പവൻ ഖേര പറഞ്ഞു.

Also Read: ബിജെപിയോട് ബൈ പറഞ്ഞിട്ടും ജനവികാരം അനുകൂലമായില്ല; ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി പിന്നില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News