ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു. ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിലെത്തിയ നേതാക്കള്‍, ഒരു മിനിറ്റ് മൗനം ആചരിച്ചു. ദില്ലിയില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, മഴ മാറി നിന്നതോടെ നേതാക്കള്‍ രാജ്ഘട്ടിലേക്ക് എത്തുകയായിരുന്നു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ ഖാദി ഷോള് അണിയിച്ചാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവച്ചു.
READ MORE:ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമം ഉടൻ പ്രാബല്യത്തിൽ
ഇതിനുപിന്നാലെ ഉച്ചകോടി നടപടികള്‍ക്ക് വേണ്ടി നേതാക്കള്‍ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി. ‘ഒരു ഭാവി’ എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷന് ഇന്നു നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഇന്നു ചര്‍ച്ചകള്‍ നടക്കുക. ആഫ്രിക്കന്‍ യൂണിയന് അംഗത്വം നല്കാന് കഴിഞ്ഞ ദിവസം ജി 20 ഉച്ചകോടി തീരുമാനിച്ചിരുന്നു. യുക്രൈനില്‍ ശാശ്വത സമാധാനം ഉറപ്പു വരുത്താന്‍ ജി 20 പ്രതിജ്ഞാബദ്ധമെന്ന് വ്യക്തമാക്കുന്ന സംയുക്ത പ്രസ്താവന ഉച്ചകോടി പുറത്തിറക്കിയിരുന്നു.
#WATCH | G 20 in India: Heads of state and government and Heads of international organizations pay homage to Mahatma Gandhi and lay a wreath at Delhi’s Rajghat. pic.twitter.com/v4VhHsdxsD
— ANI (@ANI) September 10, 2023
READ MORE:പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here