മലയാള സിനിമാ പ്രേക്ഷകരെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് സംവിധായിക പായൽ കപാഡിയ. മലയാളത്തിൽ ആർക്കും വലിയ താരങ്ങൾ എന്ന ഭാവമിലെന്ന് പായൽ പറഞ്ഞു. വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകർ എന്നും, താൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പായൽ കപാഡിയ പറഞ്ഞു.
പൂനൈ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ തന്റെ വിദ്യാർത്ഥി ജീവിതത്തെ കുറിച്ചും പായൽ കപാഡിയ തുറന്നു പറഞ്ഞു.
പായൽ കപാഡിയയുടെ വാക്കുകൾ
അഞ്ചുവർഷമായിരുന്നു ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിദ്യാർത്ഥിയായി ഞാനുണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഠം പഠിച്ചതും ഇവിടെനിന്നായിരുന്നു. ചലച്ചിത്രനിർമ്മാണത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകൾ മാത്രമല്ല, നമ്മൾ വസിക്കുന്ന ലോകത്തെ കുറിച്ചും രൂപപ്പെടുത്താൻ കഴിയുന്ന ഒരു ഇടമായിരുന്നു അത്. സ്വതന്ത്ര ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഇടമാണ് എഫ്ടിഐഐ .
എഫ്ടിഐഐ മാത്രമല്ല, നമ്മുടെ രാജ്യത്ത് നിർമിക്കപ്പെടുന്ന സിനിമകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അതിന്റെയെല്ലാം അണിയറയിൽ ആരെങ്കിലുമൊക്കെ പഠിച്ചത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്ന് കാണാം. ജാമിയ, ജെ.എൻ.യു, എച്ച്.സി.യു, എസ്.ആർ.എഫ്.ടി, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അതിൽ ചിലതുമാത്രം.
മലയാള സിനിമ താരങ്ങൾ ഒരിക്കലും തങ്ങൾ വലിയ താരങ്ങളാണെന്ന് അവകാശപ്പെടുന്നില്ല. എന്നെ കാണാനും എനിക്കൊപ്പം സമയം പങ്കിടാനും തയ്യാറായി. ഞാനവരോട് വളരെയധികം നന്ദിയുള്ളയാളാണ്. കേരളത്തിൽ വിതരണക്കാരും തിയേറ്ററുടമകളും ആർട്ട് സിനിമകളെ തുറന്ന മനസോടെയാണ് സ്വീകരിക്കാറ്. വ്യത്യസ്തതരം ചിത്രങ്ങൾ കാണാൻ പ്രേക്ഷകരും വിശാലമനസോടെയിരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here