സീറോ ബാലൻസുള്ള വാലറ്റുകൾ ക്ലോസ് ചെയ്യുമെന്ന് അറിയിപ്പുമായി പേടിഎം പേയ്മെന്റ് ബാങ്ക് . ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത വാലറ്റുകൾ ആണ് അടച്ചുപൂട്ടുന്നത്. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ ക്ലോസ് ചെയ്യുക.ഇത്തരം അക്കൗണ്ടുകളുടെ ഉടമകൾക്ക് പേടിഎം മുന്നറിയിപ്പ് നൽകും.
അതേസമയം അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഇത് ബാധിക്കില്ല.
നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. യുപിഐ സേവനങ്ങളെത്തിക്കുന്നതിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ പേടിഎമ്മിന് അനുമതി നൽകിയിട്ടുണ്ട്. നിലവിലുള്ള ബാലൻസുകൾ യാതൊരു നിയന്ത്രണവുമില്ലാതെ പിൻവലിക്കാവുന്നതാണ്.
ALSO READ: നിമിഷപ്രിയയുടെ മോചനം; ചർച്ചകൾക്കായി തുക കൈമാറി
അതേസമയം നിഷ്ക്രിയ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് തടയുന്നതിന് നോമിനേഷൻ സൗകര്യം,ബാലൻസ് എൻക്വയറി,നെറ്റ് ബാങ്കിംഗ്,എടിഎം എൻക്വയറി എന്നിവയിൽ ഏതെങ്കിലും ഒരു സേവനം ഉപയോഗപ്പെടുത്തിയാൽ മതി
പ്രവർത്തനരഹിതമായ പേടിഎം വാലറ്റുകൾ വീണ്ടും സജീവമാക്കാനായി പേടിഎം ആപ്പിലെ പിപിബിഎൽ വിഭാഗത്തിലെ ‘വാലറ്റ്’ ഐക്കണിൽ ക്ലിക്ക് ചെയ്യുക’യുവർ വാലറ്റ് ഈസ് ഇൻ ആക്റ്റീവ്’ എന്ന സന്ദേശത്തിൽ ‘വാലറ്റ് സജീവമാക്കുക’ എന്നതിൽ ക്ലിക്ക് ചെയ്ത് വീണ്ടും പ്രവർത്തിപ്പിക്കാം.
ALSO READ: ബിഹാറിൽ ടെറ്റ് പരീക്ഷ മാറ്റി; ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ പരീക്ഷ മാറ്റിയെന്ന് സർക്കാർ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here