പേടിഎമിനെതിരെയുള്ള റിസര്‍വ് ബാങ്ക് നടപടിക്കു പിന്നാലെ ഉപദേശക സമിതിയെ കമ്പനി നിയമിച്ചു. മുന്‍ സെബി ചെയര്‍മാനും മലയാളിയുമായ എം.ദാമോദരന്‍ അധ്യക്ഷനായ ഉപദേശക സമിതിയെയാണ് കമ്പനി നിയമിച്ചത്. ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് മുകുന്ദ് മനോഹര്‍ ചിറ്റാലെ, ആന്ധ്ര ബാങ്ക് മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ രാജാരാമന്‍ എന്നിവരാണ് അംഗങ്ങള്‍. നിയമപരമായ കാര്യങ്ങളില്‍ ബോര്‍ഡിനൊപ്പം ചേര്‍ന്ന് ഉപദേശകസമിതി പ്രവര്‍ത്തിക്കും
ALSO READ; മക്കളെ കൊല്ലാൻ കൊടും വിഷം കുത്തിവെച്ചു; യുകെയിൽ മലയാളി നഴ്‌സ് അറസ്റ്റിൽ
ഫെബ്രുവരി 29 ന് ശേഷം വാലറ്റിലും അക്കൗണ്ടുകളിലും പേടിഎം പേമന്റ്സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ജനുവരിയിലാണ് റിസര്‍വ് ബാങ്ക് ഉത്തരവിട്ടത്. ഇതോടെ ഫെബ്രുവരി 29 ന് ശേഷം യുപിഐ പണമിടപാടുകള്‍, ഫണ്ട് ട്രാന്‍സ്ഫറുകള്‍, ക്രെഡിറ്റ് ഇടപാടുകള്‍ എന്നിവ നടത്താന്‍ പേടിഎം പേമന്റ്സ് ബാങ്കിന് സാധിക്കാതെ വരും. എന്നാല്‍ പലിശ, കാഷ്ബാക്കുകള്‍, റീഫണ്ടുകള്‍ തുടങ്ങിയവ ഏത് സമയവും നല്‍കാം.
ALSO READ; വെട്ടിത്തിളങ്ങുന്ന പല്ലുകളാണോ നിങ്ങളുടെ ആഗ്രഹം? നാരങ്ങകൊണ്ടൊരു സൂത്രവിദ്യ
എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് സംവിധാനങ്ങള്‍, ഫാസ്റ്റ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയല്‍ പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് ഉപയോഗിക്കുന്നതിനും തടസമുണ്ടാവില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here