പണികൊടുത്ത് ആർബിഐ, പേരുമാറ്റി പേടിഎം; ഇനിമുതൽ പൈ പ്ലാറ്റ്ഫോംസ്

പേടിഎമ്മിന്‌ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഉപയോഗവ്യവസ്ഥകളിലും പേരിലുമൊക്കെ സമഗ്രമാറ്റം കൊണ്ടുവന്നിരിക്കുകയാണ് പേടിഎം. രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്ന് അനുമതി നേടിക്കൊണ്ട് പേടിഎം കോമേഴ്‌സ് അതിന്റെ പേര് ‘പൈ പ്ലാറ്റ്ഫോംസ്’ എന്ന് മാറ്റാൻ തീരുമാനമായിരിക്കുകയാണ്. ഏകദേശം മൂന്നുമാസം മുൻപ് തന്നെ പെരുമാറ്റത്തിന് പേടിഎം അപേക്ഷിച്ചിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: സ്ഥിരം കറികളൊക്കെ മടുത്തോ? ചോറിനൊപ്പം പെട്ടെന്ന് തട്ടിക്കൂട്ടാം ഒരു കുരുമുളക് കറി

എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പേടിഎമ്മിന്റെ ഓഹരിയിൽ വലിയ ഇടിവാണ് ചുരുങ്ങിയ സമയം കൊണ്ട് സംഭവിച്ചത്. പേടിഎം ബ്രാൻഡിൻ്റെ ഉടമസ്ഥതയിലുള്ള വൺ 97 കമ്മ്യൂണിക്കേഷൻസിൻ്റെ ഓഹരികൾ 9 ശതമാനത്തോളം ഇടിഞ്ഞു. അ‌തേസമയം, വ്യവസ്ഥകൾ പാലിക്കാൻ പേടിഎമ്മിനു സമയം നൽകിയിട്ടുണ്ടെന്നും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നടപടികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ ജെ.സ്വാമിനാഥൻ പറഞ്ഞു.

Also Read: കുറച്ചു സമയം കുടുംബത്തിന് കൊടുക്കണം; 37ാം വയസിൽ ട്രാക്കിനോട് വിടപറയാൻ ഷെല്ലി ആന്‍ ഫ്രേസര്‍

ആർബിഐ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പേടിഎമ്മിന്‌ ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ, ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കാനോ, യുപിഐ ഉൾപ്പെടെയുള്ള പണമിടപാടുകൾ നടത്താനോ സാധിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News