ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം. ഇതേടെ പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തില്‍ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരില്‍ കൂടുതലും.

പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് പിരിച്ചുവിടല്‍ നടത്തിയത്. വായ്പാധിഷ്ടിതമായ ചില സേവനങ്ങള്‍ക്കും ‘ബൈ നൗ പേ ലേറ്റര്‍’ പോലെയുള്ള ഓഫറുകള്‍ക്കും ആര്‍.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്.

Also Read : ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ അ​സി​സ്റ്റ​ന്റ് മാനേജർ തസ്തിക: ജനുവരി 12 വരെ അപേക്ഷിക്കാം

ഈ വര്‍ഷം ആദ്യ മൂന്ന് പാദവാര്‍ഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികള്‍ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കണ്‍സള്‍ട്ടിങ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. 2022ല്‍ 20,000ലേറെ തൊഴിലാളികളെയും 2021ല്‍ 40480 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു.

പേയ്മെന്റുകള്‍, വായ്പകള്‍, പ്രവര്‍ത്തനങ്ങള്‍, വില്‍പ്പന എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലുടനീളമുള്ള ജീവനക്കാരെ ഈ പിരിച്ചുവിടലുകള്‍ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News