നീണ്ട 9 മാസത്തെ വനവാസം കഴിഞ്ഞ് യുപിഐ ഉപഭോക്താക്കൾക്ക് ഇടയിലേക്ക് പേടിഎം വീണ്ടുമെത്തി..

നീണ്ട ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം പുതിയ യുപിഐ ഉപഭോക്താക്കളെ സേവനത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്താൻ പേടിഎമ്മിന് അനുമതി. നേരത്തെ, യുപിഐ ഇടപാടുകൾക്കായി പേടിഎം ഉപയോഗിച്ചിരുന്ന പേമെൻ്റ് ബാങ്കിൽ കെവൈസി നടപടികൾ കൃത്യമല്ലെന്ന് കാണിച്ച് ആർബിഐ പേടിഎമ്മിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

ALSO READ: കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി മിസോറാമിൽ നിന്നുള്ള എംഎൽഎമാരുടെ സംഘം ഓഫീസ് സന്ദർശിച്ചു; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി

ഈ നിയന്ത്രണമാണ് നാഷണൽ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നീക്കിയത്. പുതിയ ഉപഭോക്താക്കളെ ചേർക്കാൻ അനുമതിയായതോടെ യുപിഐ വിപണി വിഹിതം കൂടാൻ സഹായകമാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. യുപിഐയിൽ 13 ശതമാനം വരെ വിപണി വിഹിതമുണ്ടായിരുന്ന പേടിഎമ്മിന് നിയന്ത്രണം വന്നതോടെയിത് 7 ശതമാനമായി മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News