ഒമ്പത് മാസത്തെ വിലക്കിന് ഇ‍ളവ്; പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കാന്‍ പേടിഎമ്മിന് അനുമതി

paytm news

ഒമ്പത് മാസത്തെ വിലക്കിന് ഒടുവിൽ ഇ‍ളവ്. പേടിഎം ബ്രാന്‍ഡ് കൈകാര്യം ചെയ്യുന്ന വണ് ‍97 കമ്മ്യൂണിക്കേഷന്‍സിന് പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് അനുമതിയായി. റിസര്‍വ് ബാങ്കിന്‍റെ വിലക്ക് വന്ന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് പേടിഎമ്മിന് നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ആശ്വാസം പകരുന്ന നടപടി ഉണ്ടായിരിക്കുന്നത്. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനെതിരെയുള്ള എന്‍പിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പേയ്മെന്‍റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കുമായുള്ള കരാറിനും വിധേയമായാണ് അനുമതി നല്‍കിയത്.

പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് കമ്പനിക്ക് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി എക്‌സ്‌ചേഞ്ച് ഫയലിങ്ങിലൂടെയാണ് പേടിഎം അറിയിച്ചത്. പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതിനുള്ള അംഗീകാരം കമ്പനിയുടെ യുപിഐ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകും എന്ന പ്രതീക്ഷയിലാണ് കമ്പനി. പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതിനുള്ള വിലക്കിന്‍റെ പശ്ചാത്തലത്തില്‍ പേടിഎമ്മിന്‍റെ യുപിഐയിലെ വിപണി വിഹിതം ജനുവരിയിലെ 13 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 7 ശതമാനമായി കുറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News