സേവനങ്ങൾ തുടരാൻ കമ്പനിക്ക് കഴിയും; വിലക്കിൽ പേടിഎം യൂസർമാർ ആശങ്കപ്പെടേണ്ട

രാജ്യത്ത് കോടിക്കണക്കിന് യൂസർമാരുള്ള ആപ്പായ പേടിഎം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആർബിഐയുടെ വിലക്കിൽ പേടിഎം യൂസർമാർ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകൻ വിജയ് ശേഖർ അറിയിച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ പേടിഎം ആപ്പ് സാധാരണ പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ടിപി രാമകൃഷ്ണനെ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് മറ്റ് ബാങ്കുകളുമായും പങ്കാളിത്തമുണ്ട് എന്നും അതുകൊണ്ട് സ്വന്തം പേടിഎം പേയ്മെന്റ്‌സ് ബാങ്കിന് വിലക്ക് ഉണ്ടായാലും മറ്റ് ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെ സേവനങ്ങൾ തുടരാൻ കമ്പനിക്ക് കഴിയുമെന്നും വിജയ് ശേഖർ അറിയിച്ചു. പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകൾ, ഫാസ്ടാഗ്, എൻസിഎംസി കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലെ നിരോധനം ബാധിക്കുക.

നിലവിൽ വാലറ്റുള്ളവർക്ക് അതിൽ ബാലൻസ് ടോപ് അപ് ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയുമെന്നും വിജയ് ശേഖർ പറഞ്ഞു. അക്കൗണ്ടിൽ പണമുള്ള പേടിഎം ഉപഭോക്താവാണെങ്കിൽ യുപിഐ, എഎംപിഎസ്, ആർടിജിഎസ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം.

ALSO READ: തണ്ണീർകൊമ്പന്റെ പോസ്റ്റ്മോർട്ടം ഇരുസംസ്ഥാനങ്ങളും ചേർന്ന് നടത്തും: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News