വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പേയ്ടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു. ഇതോടെ പേയ്ടിഎം മണി തലവാനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിന്റെ സിഇഒയാകും. ഒപ്പം പേയ്ടിഎം മണിയെ നയിക്കാന്‍ രാകേഷ് ശര്‍മയെയാണ് നിയോഗിച്ചിരിക്കുന്നത്.
ALSO READ: കര്‍ണാടകയില്‍ ബിജെപിക്ക് ആശങ്ക; സ്ത്രീ വോട്ടര്‍മാര്‍ തിരിയുമോ?
വിവിധ ചട്ടലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ അന്ത്യശാസനം നല്‍കിയതിനു പിന്നാലെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ രാജിവച്ചിരുന്നു. നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍നിന്നായിരുന്നു വിജയ് ശര്‍മ രാജിവച്ചത്. പേയ്ടിഎം തലപ്പത്തുനിന്ന് നിരവധി പേര്‍ സേവനം അവസാനിപ്പിക്കുന്നതിനിടയിലാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്. പേയ്ടിഎം ബാങ്കിന്റെ എംഡിയും സിഇഒയുമായ സുരീന്ദര്‍ ചൗള മാര്‍ച്ചില്‍ രാജിവച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here