പേടിഎമ്മിന് മേലുള്ള ആർബിഐയുടെ നിയന്ത്രണത്തിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് പേടിഎം യുപിഐ പണമിടപാടുകൾ. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം നിയന്ത്രണം നിലവിൽ വന്ന് ഒരു മാസം കൊണ്ട് തന്നെ യുപിഐ പേയ്‌മെന്റുകളിൽ 10 ശതമാനത്തോളവും ഇടപാടു തുകയിൽ 14 ശതമാനത്തോളവുമാണ് ഇടിവുണ്ടായത്.
യുപിഐ ഇടപാടുകളുടെയും മൂല്യത്തിന്റെയും കണക്കിൽ ഫോൺപേ, ഗൂഗിൾപേ കഴിഞ്ഞാൽ മൂന്നാമതാണ് പേയ്ടിഎമിന്റെ ഇടം. പേയ്ടിഎം ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചതോടെ ജനുവരിയിൽ 12.73% പേടിഎം ഇടപാടുകളിൽ നിന്നും ഫെബ്രുവരിയിൽ ഇത് 10.84 ശതമാനമായി ഇടിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here