പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പിലാണ് കെ സുധാകരന് തിരിച്ചടി; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥി തോറ്റു

കോൺഗ്രസ്സ് ഗ്രൂപ്പ് പോരിൽ കെ പി സിസി അധ്യക്ഷൻ കെ സുധാകരന് തിരിച്ചടി.പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി തെരഞ്ഞെടുപ്പിൽ കെ സുധാകരൻ്റെ നോമിനിയായി പ്രസിഡന്റ്  സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാർത്ഥി തോറ്റു. കെ സി വേണുഗോപാലിൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥിക്കാണ് വിജയം.

ALSO READ: വടകരയിൽ താലിബാൻ എംപി, ഗാന്ധിജിയെ ചെറുതായി വെടിവെച്ച് കൊന്നു ; ട്രോളുകളുടെ ‘കട’ തുറന്ന് സോഷ്യൽമീഡിയ

കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജാണ് കെ സി വേണുഗോപാലിന് വേണ്ടി കരുക്കൾ നീക്കിയത്. 11 അംഗ ഭരണസമിതിയിൽ ആറ് വോട്ടുകൾ നേടിയാണ് കെ സി വേണുഗോപാലിൻ്റെ സ്ഥാനാർത്ഥി കെ കെ സുരേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്.സുധാകരന്റെ നോമിനി ഇ ജനാർദ്ദനനാണ് തോറ്റത്.

ALSO READ: ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റിനു മുന്നോടിയായി നടത്തുന്ന ആയുർവേദ ഇൻ്റസ്ട്രിയൽ സെക്ടറൽ കോൺക്ലേവ് കൊച്ചിയിൽ

പയ്യന്നൂർ കോളേജും രണ്ട് സ്കൂളുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള പയ്യന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. പ്രസിഡന്റായിരുന്ന കെ വി രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk