എഴ് ദിവസം നീണ്ടു കേരളീയം മഹോത്സവത്തിലെ ഫുഡ് ഫെസ്റ്റിവെലിൽ കേരളത്തിൻ്റെ തനതു വിഭവങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് എ എ റഹീം എംപി. വനസുന്ദരീ ചിക്കൻ മുതൽ രാമശേരി ഇഡ്‌ലി വരെ ഫെസ്റ്റിവലില്‍ ഉണ്ടാകുമെന്നും തനതു വിഭവങ്ങളെ ബ്രാൻ്റ് ചെയ്യുമെന്നും റഹീം പറഞ്ഞു.
ഫുഡ് ഫെസ്റ്റിവെൽ കൂടുതൽ വൈവിധ്യമാകും. കേരളത്തിൻ്റെ പ്രതിഭാശാലികളായ ഷെഫുമാരുടെ ഷോ ഉണ്ടാകും. ഫിറോസ് ചുട്ടിപ്പാറ മുതൽ പഴയിടം നമ്പൂതിരി വരെ ഷോയിൽ എത്തും. 11 ഇടങ്ങളിലായിട്ടാണ് ഭക്ഷണ ശാലകൾ സജ്ജീകരിക്കുന്നത്.
ALSO READ: ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം; രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷം, വിമര്‍ശനം ശക്തം
കുടുംബശ്രീയുടെ മലയാളി അടുക്കള കനകക്കുന്നിലും പെറ്റ്സ് ഫുഡ് ഫെസ്റ്റിവെൽ എൽ എം എസിലും നടക്കും. സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവെൽ നഗരത്തിൽ ഉണ്ടാകും. 2,000-ത്തിലധികം വിഭവങ്ങൾ കേരളീയത്തിൽ എത്തുന്നവർക്ക് രുചിക്കാനാകുമെന്നും കേരളത്തിലെ ഫുഡ് വ്ളോഗേഴ്സ് പ്രചാരകരാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here