നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പടിച്ച് പള്ളാത്തുരുത്തിയുടെ കാരിച്ചാൽ ചുണ്ടൻ. വീയപുരമാണ് രണ്ടാം സ്ഥാനത്ത്. വെറും അഞ്ച് മൈക്രോസെക്കന്റിനാണ് കാരിച്ചാൽ ഫൈനലിൽ വിജയക്കൊടി പാറിച്ചത്. കാരിച്ചാലിന്റെ പതിനാറാമത്തെ നെഹ്‌റു ട്രോഫി കിരീടമാണിത്. തുടർച്ചയായി അഞ്ച് വർഷം കിരീടം നേടുന്ന ബോട്ട് ക്ലബ്ബായും അവർ ഇതോടെ മാറിക്കഴിഞ്ഞു.
വി.ബി.സി. കൈനകരി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന്‍ രണ്ടാമതും, ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനാണ് നാലാമതായി ഫിനിഷു ചെയ്തത്.
നാലാം ഹീറ്റ്സിൽ റെക്കോഡ് വേഗം കുറിച്ചാണ് പള്ളാത്തുരുത്തി ഫൈനലിലേക്ക് യോഗ്യത നേടിയത്. 4:14:9 ആയിരുന്നു കാരിച്ചാൽ കുറിച്ച റെക്കോഡ് സമയം. എന്നാൽ ആ നേട്ടം ഫൈനലിൽ തുടരാൻ കാരിച്ചാലിന് കഴിഞ്ഞില്ല. എങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവിൽ തുഴ ഉയർത്താൻ കാരിച്ചാലിന് കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here