എൽഡിഎഫ് വിടില്ല, ഇത് ഐക്യത്തോടെയുള്ള തീരുമാനം: പി സി ചാക്കോ

എൽഡിഎഫ് വിടില്ലെന്ന് എൻസിപി (S) സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ. ഇടതു മുന്നണിയുടെ ഭാഗമായി നിലനിൽക്കുമെന്നും ഇത് ഐക്യത്തോടെയുള്ള തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. അപവാദ പ്രചാരണങ്ങൾ തള്ളിക്കളയുന്നുവെന്നും കുട്ടനാട് സീറ്റ് പിടിച്ചെടുക്കാൻ ആരും ശ്രമിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയിൽ ആരും ആരുടെയും സീറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ല. പാർട്ടി തീരുമാനിച്ച ആളാണ് ഇപ്പോഴത്തെ മന്ത്രി എന്നും പിസി ചാക്കോ പറഞ്ഞു.

also read: തിരുവനന്തപുരത്ത് പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു; ഇരുവരും അറസ്റ്റിൽ

രണ്ടാമത്തെ എംഎൽഎയ്ക്ക് ഒരു ടേം മന്ത്രിസ്ഥാനം കൊടുക്കാൻ തീരുമാനിച്ചിരുന്നു. അത്തരം ചർച്ചകൾ പാർട്ടി നേതൃത്വം നടത്തി. അത് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത് എന്നും അത് എൻ സി പി അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

news summery: NCP (S) state president PC Chacko said that he will not leave LDF. He said that the Left Front will remain a part and this is a unanimous decision.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here