പി.സി ജോര്‍ജും ഷാജന്‍ സ്‌കറിയയും തനിക്ക് ഒരു പോലെയാണ്; റിജില്‍ മാക്കുറ്റി

പി.സി ജോര്‍ജും മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയും തനിക്ക് ഒരു പോലെയാണെന്ന് റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ മുഖത്ത് നോക്കി എന്നെ അണിയിക്കാന്‍ വന്ന ഷാള്‍ വേണ്ടെന്ന് പറഞ്ഞ് ഇറക്കിവിട്ട എനിക്ക് അതേ നിലപാട് തന്നെയാണ് ഷാജനെപ്പോലെ വിഷം കലക്കുന്നവനോടെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

റിജില്‍ മാക്കൂറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മറുനാടന്‍ ഷാജനെപ്പോലെ സമൂഹത്തില്‍ വിഷം കലക്കുന്നവനെ പിന്തുണക്കേണ്ട ഒരു കാര്യവും പാര്‍ട്ടിക്ക് ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പി.സി ജോര്‍ജും ഷാജനും എനിക്ക് ഒരു പോലെയാണ്.

പി.സി ജോര്‍ജിന്റെ മുഖത്ത് നോക്കി എന്നെ അണിയിക്കാന്‍ വന്ന ഷാള്‍ വേണ്ടെന്ന് പറഞ്ഞ് ഇറക്കിവിട്ട എനിക്ക് അതേ നിലപാട് തന്നെയാണ് ഷാജനെപ്പോലെ വിഷം കലക്കുന്നവനോടും.

ക്രിസ്ത്യന്‍-മുസ്ലിം മതവിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ ഷാജന്‍ ചെയ്ത വിഷം തുപ്പുന്ന വാര്‍ത്തകള്‍ക്ക് എതിരെ ഒരു കേസ് എടുക്കാന്‍ പോലും പിണറായി പൊലീസ് തയാറായിട്ടില്ല എന്നത് കൂടി കാണാതെ പോകരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News