കോട്ടയത്തെ എൻഡിഎ പ്രചരണ പരിപാടികളിൽ പി.സി.ജോർജ് പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ ബി.ഡി.ജെ എസ്. ഈ നിർദ്ദേശത്തെ തുടർന്നാണ് പാർലമെൻ്റ് കൺവൻഷനിൽ നിന്നും ജോർജിനെ ബി.ജെ.പി നേത്യത്വം ഒഴിവാക്കിയത്. ഇത് മൂലം ജില്ലയിലെ എൻ.ഡി.എ മുന്നണിയിൽ തർക്കം രൂക്ഷമാണ്. പത്തനംത്തിട്ടയിൽ സീറ്റ് കിട്ടാതെ വന്നതോടെയാണ് പി.സി.ജോർജ് തുഷാർ വെള്ളാപ്പളളിക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.
Also Read: ഇടതുസ്ഥാനാർത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; മധ്യകേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു
ഇരുവരും തമ്മിൽ നേരത്തെ നടന്ന വിമർശനങ്ങളിൽ പിന്നീട് തർക്കങ്ങളിൽ കലാശിച്ചിരുന്നു. ഈ തർക്കത്തെ തുടർന്നാണ് ജോർജിനെ കോട്ടയത്തേക്ക് ക്ഷണിക്കേണ്ടതില്ലെന്ന തീരുമാനം ബി.ഡി.ജെ എസ്. കൈ കൊണ്ടത്. ക്ഷണിച്ചില്ലെങ്കിൽ താൻ പ്രചരണത്തിന് പങ്കെടുക്കില്ലെന്ന് ജോർജും നിലപാട് സ്വീകരിച്ചതോടെ തർക്കം രൂക്ഷമായി. ഇതിന് പിന്നാലെയാണ് കോട്ടയം മണ്ഡലം കൺവൻഷനിൽ നിന്നും ജോർജിനെ ബി.ജെ.പി നേതൃത്വം ഒഴിവാക്കിയത്. പ്രചരണ രംഗത്ത് സജീവമായ തുഷാർ വെള്ളാപ്പള്ളി പി.സി.ജോർജിനെ ഇതുവരെ കാണാൻ കൂട്ടാക്കിയിട്ടില്ല. ജോർജിൻ്റെ സഹായം തനിക്ക് വേണ്ടെന്ന നിലപാടിലാണ് തുഷാർ. തൻ്റെ സ്വാധീനം എന്താണെന്ന് അനുഭവത്തിലൂടെ തുഷാറിന് മനസിലാക്കുമെന്ന നിലപാടിലാണ് പി.സി.ജോർജ്.
ഇടത് വലത് മുന്നണികളിൽ കയ്യറി കൂടാനുള്ള ശ്രമം പരാജയപ്പെട്ട് ഒടുവിൽ ബി.ജെ.പി.യിൽ എത്തിയ പി.സി.ജോർജ് ബി.ജെ.പിക്കും തലവേദനായിരിക്കുകയാണ്. ഇപ്പോൾ എൻഡിഎ മുന്നണിയിൽ ഉണ്ടായിരിക്കുന്ന തർക്കം തെരഞ്ഞെടുപ്പിന് ശേഷവും രൂക്ഷമാകുവാനാണ് സാധ്യത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here